പാചക വാതകത്തിൽനിന്ന് തീ പടർന്ന് രണ്ട് സ്ത്രീകൾക്ക് പൊള്ളലേറ്റു
Monday, October 20, 2025 10:38 PM IST
കൊച്ചി: എറണാകുളം ചെറായിയിയിൽ പാചക വാതകത്തിൽനിന്ന് തീ പടർന്ന് രണ്ട് സ്ത്രീകൾക്ക് പൊള്ളലേറ്റു. പള്ളിപ്പുറം പണ്ടാരപറമ്പ് വീട്ടിൽ കമലം, മരുമകൾ അനിത എന്നിവർക്കാണ് പൊള്ളലേറ്റത്.
കമലത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനിതയുടെ ദേഹത്തും തീ പടർന്നത്. 40 ശതമാനം പൊള്ളലേറ്റ അനിതയെ കളമശോരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഫയർ ഫോർസ് എത്തിയാണ് ഗ്യാസ് ചോർച്ച തടഞ്ഞത്. അപകടത്തിൽ വീടിനും കേടുപാട് സംഭവിച്ചു.