കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു
Monday, October 20, 2025 9:46 PM IST
കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ കണ്ടിയിൽ താഴെയാണ് അപകടമുണ്ടായത്.
കോതങ്കോട്ട് പാറമ്മൽ സ്വദേശി അനിലാഷാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ ഡോർ തുറന്ന് പുറത്തിറങ്ങിയതിനാൽ ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
യാത്രയ്ക്കിടെ ഡ്രൈവർ സീറ്റിന്റെ അടിഭാഗത്ത് നിന്ന് തീയും പുകയും ഉയർന്നു. ഉടൻ തന്നെ വാഹനം നിർത്തി അനിലാഷ് പുറത്തിറങ്ങുകയായിരുന്നു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.