കൊ​ച്ചി: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ജ്യേ​ഷ്‌​ഠ​ൻ അ​നു​ജ​നെ പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി. ചോ​റ്റാ​നി​ക്ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​ക​ണ്ഠ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മാ​ണി​ക്യ​നും മ​ണി​ക​ണ്ഠ​നും ചോ​റ്റാ​നി​ക്ക​ര അ​മ്പാ​ടി​മ​ല ചേ​പ്പു​റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നി​ടെ മാ​ണി​ക്യ​ൻ കൈ​യി​ൽ ക​രു​തി​യി​രു​ന്ന പെ​ട്രോ​ളൊ​ഴി​ച്ച് മ​ണി​ക​ണ്ഠ​നെ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ണി​ക​ണ്ഠ​ന് 25% പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.