തണ്ടപ്പേര് മാറ്റി നൽകിയില്ല; കർഷകൻ ജീവനൊടുക്കി
Monday, October 20, 2025 1:45 PM IST
പാലക്കാട്: തണ്ടപ്പേര് മാറ്റി നൽകാത്തതിനെ തുടർന്ന് കർഷകൻ ജീവനൊടുക്കി. അട്ടപ്പാടി സ്വദേശിയായ കൃഷ്ണസ്വമിയെയാണ് (52) കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ആറു മാസമായി തണ്ടപ്പേരിനായി വില്ലേജിൽ കയറി ഇറങ്ങിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. അതേസമയം സംഭവത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)