ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ന്‍റെ പ​വ​ർ ബാ​ങ്കി​ന് തീ​പി​ടി​ച്ചു. 6ഇ 2107 ​എ​ന്ന ഇ​ൻ​ഡി​ഗോ വി​മാ​നം റ​ൺ​വേ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് തീ​പി​ടി​ച്ച​തെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

തു​ട​ർ​ന്ന് ക്യാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ൾ തീ​കെ​ടു​ത്തി. ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലെ​ന്നും യാ​ത്ര​ക്കാ​രും ക്രൂ ​അം​ഗ​ങ്ങ​ളും സു​ര​ക്ഷി​ത​രാ​ണെ​ന്നും ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ വ​ക്താ​വ് അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ദി​മ​പു​റി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ജീ​വ​ന​ക്കാ​ർ ജാ​ഗ്ര​ത​യോ​ടും വേ​ഗ​ത്തി​ലും കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തെ​ന്നും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്നും ഇ​ൻ​ഡി​ഗോ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ഉ​ട​ൻ ത​ന്നെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ച്ച​താ​യും ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.