ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
Monday, October 20, 2025 12:15 AM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്.
ബ്രയാൻ എംബയേമോയും ഹാരി മഗ്വൗറും ആണ് യുണൈറ്റഡിനായി ഗോളുകൾ സ്കോർ ചെയ്തത്. കോഡി ഗാക്പോയാണ് ലിവർപൂളിനായി ഗോൾ സ്കോർ ചെയ്തത്
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 13 പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ ഒൻപതാം സ്ഥാനത്താണ് യുണൈറ്റഡ്. 15 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്താണുള്ളത്.