തൊ​ടു​പു​ഴ: ശ​ങ്ക​ര​പ്പി​ള്ളി​യി​ൽ കാ​ർ താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു. ആ​മി​ന ബീ​വി, കൊ​ച്ചു​മ​ക​ൾ മി​ഷേ​ൽ മ​റി​യം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

തൊ​ടു​പു​ഴ-​പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ളൊ​ന്നി​ച്ച് വാ​ഗ​മ​ൺ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.