അയർക്കുന്നം കൊലപാതകം: മൃതദേഹം കണ്ടെത്തി
പ്രതി സോണിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു. ഭാര്യ അൽപ്പാനയുടെ മൃതദേഹം കുഴിച്ചിട്ടപുരയിടത്തിന് സമീപത്ത് നിന്ന് കണ്ടെടുത്ത ചെരിപ്പാണ് കൈയിൽ. ചിത്രം: അനൂപ് ടോം
Sunday, October 19, 2025 4:32 PM IST
അയർക്കുന്നം: കോട്ടയം അയർക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശിനി അൽപ്പാനയുടെ മൃതദേഹം കണ്ടെത്തി. അൽപ്പാനയുടെ മൃതദേഹം കുഴിച്ചട്ട സ്ഥലം പ്രതിയായ ഭർത്താവ് സോണി പോലീസിനു കാണിച്ചു കൊടുക്കുകയായിരുന്നു.
പ്രതിയുമായി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലിൽ തലയിടിപ്പിച്ചാണ് അൽപ്പാനയെ കൊലപ്പെടുത്തിയതെന്നും തുടർന്ന് മൃതദേഹം കുഴിയെടുത്ത് മുടിയെന്നും സോണി പോലീസിന് മൊഴി നൽകി.
ഒക്ടോബർ 14നാണ് കൊലപാതകം നടന്നത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സോണി അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.