തൃ​ശൂ​ര്‍: കെ​പി​സി​സി​യു​ടെ വി​ശ്വാ​സ സം​ര​ക്ഷ​ണ യാ​ത്ര​യു​ടെ സ​മാ​പ​ന​ച​ട​ങ്ങി​ല്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി കെ. ​മു​ര​ളീ​ധ​ര​ന്‍ ഗു​രു​വാ​യൂ​രി​ല്‍ നി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് തി​രി​ച്ചു. റോ​ഡ് മാ​ർ​ഗ​മാ​ണ് മു​ര​ളീ​ധ​ര​ൻ എ​ത്തു​ക.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ത്താ​ല്‍ വി​ശ്വാ​സ സം​ര​ക്ഷ​ണ യാ​ത്ര സ​മാ​പ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ന്‍ നേ​ര​ത്തെ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ജാ​ഥ ക്യാ​പ്റ്റ​ന്മാ​രി​ല്‍ ഒ​രാ​ള്‍ ത​ന്നെ പ​രി​പാ​ടി​യി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ന്ന​ത് നേ​തൃ​ത്വ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.

ഇ​തോ​ടെ നേ​തൃ​ത്വം ഇ​ട​പെ​ട്ട് ഇ​ട​ഞ്ഞു​നി​ന്ന മു​ര​ളീ​ധ​ര​നെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫും നേ​രി​ട്ട് മു​ര​ളീ​ധ​ര​നെ വി​ളി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് നാ​ല് ക്യാ​പ്റ്റ​ന്മാ​ര്‍ ന​യി​ച്ച വി​ശ്വാ​സ സം​ഗ​മ​യാ​ത്ര ചെ​ങ്ങ​ന്നൂ​രി​ല്‍ സം​ഗ​മി​ച്ച​ത്. കെ. ​മു​ര​ളീ​ധ​ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, അ​ടൂ​ര്‍ പ്ര​കാ​ശ്, ബെ​ന്നി ബെ​ഹ്‌​നാ​ന്‍ എ​ന്നി​വ​രാ​ണ് ജാ​ഥ ക്യാ​പ്റ്റ​ന്മാ​ര്‍. യാ​ത്ര​യ്ക്ക് ശേ​ഷം മു​ര​ളീ​ധ​ര​ന്‍ ഗു​രു​വാ​യൂ​രി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പു​നഃ​സം​ഘ​ട​ന​യി​ലെ അ​തൃ​പ്തി കാ​ര​ണ​മാ​ണ് മു​ര​ളീ​ധ​ര​ന്‍ പ​രി​പാ​ടി​യി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു വി​വ​രം.