എരുമേലിയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു
Saturday, October 18, 2025 12:21 PM IST
പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലെക്ക് മറിഞ്ഞു. അരായാഞ്ഞിലിമൺ കോസ്വേക്ക് സമീപം ആണ് അപകടമുണ്ടായത്.
പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജോമോൻ കണ്ടത്തിൽ ആണ് കാറിൽ ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.