പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല
Saturday, October 18, 2025 11:16 AM IST
അമൃത്സർ: പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീപിടിത്തമുണ്ടായത്.
മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
ട്രെയിനിന്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കോച്ച് പൂർണമായും കത്തിനശിച്ചു.