ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ: സണ്ണി ജോസഫ്
Friday, October 17, 2025 8:23 PM IST
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണ കേസിൽ പ്രതിയായ ഉണ്ണി കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവു നശിപ്പിക്കാനും തൊണ്ടിമുതൽ മറ്റു സ്ഥലങ്ങളിലേക്കു മാറ്റാനും അവസരം നൽകാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോറ്റിയെ പോറ്റിവളർത്തിയവരെയും കണ്ടെത്തണം. എഫ്ഐആറിൽ നിന്നു തന്നെ ഗൂഢാലോചന വ്യക്തമാണ്. ഒരാൾക്കു മാത്രമായി ഗൂഢാലോചന നടത്താൻ സാധ്യമല്ല.
ദേവസ്വം ബോർഡിനും മോഷണത്തിൽ ഉത്തരവാദിത്തമുണ്ട്. അവരെയും പ്രതികളാക്കി അറസ്റ്റ് ചെയ്യണം. അവരിൽ നിന്ന് തെളിവ് ശേഖരിച്ച് നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കണം. അതു തുടർന്നുള്ള കേസിന്റെ വിചാരണയ്ക്ക് അത്യാവശ്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.