അര്‍ഷിനും പൃഥ്വി ഷായും നിലയുറപ്പിച്ചു; മഹാരാഷ്ട്ര പിടിമുറുക്കുന്നു
Friday, October 17, 2025 6:30 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്ര പിടിമുറുക്കുന്നു. ഒന്നാം ഇന്നിംഗ്സിൽ 20 റണ്‍സ് ലീഡ് നേടിയ മഹാരാഷ്ട്ര രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെന്ന നിലയിലാണ്.
പൃഥ്വി ഷായും (37), അര്ഷിന് കുല്‍ക്കര്‍ണിയുമാണ് (14) ക്രീസില്‍. നിലവില്‍ അവർക്ക് 71 റണ്‍സ് ലീഡായി. നേരത്തെ മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 239 നെതിരെ കേരളം 219ന് റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
അർധ സെഞ്ചുറി നേടിയ സഞ്ജു സാംസണാണ് (54) കേരളത്തിന്റെ ടോപ് സ്കോറർ. സൽമാൻ നിസാർ (49), ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (36), രോഹൻ കുന്നുമ്മൽ (27) എന്നിവർ മികച്ച പ്രകടനം നടത്തി.
അക്ഷയ് ചന്ദ്രൻ (0), ബാബ അപരാജിത് (ആറ്), സച്ചിൻ ബേബി (ഏഴ്) എന്നിവരെല്ലാം നിരാശപ്പെടുത്തി. മഹാരാഷ്ട്രയ്ക്ക് വേണ്ടി ജലജ് സക്സേന മൂന്നും മുകേഷ് ചൗധരി, വിക്കി ഒസ്ത്വാള്‍, രജനീഷ് ഗുര്‍ബാനി എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.