സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം മറഞ്ഞു; 15 പേര്‍ക്ക് പരിക്ക്
Friday, October 17, 2025 5:46 PM IST
കൊച്ചി: സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം മറഞ്ഞ് 15 പേര്‍ക്ക് പരിക്ക്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഡ്യൂട്ടിക്കായി പോയ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനമാണ് നെടുമ്പാശേരി ഗോള്‍ഫ് ക്ലബിന് സമീപത്തുവച്ച് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.