കേരളത്തിൽ ഭരണമാറ്റമുണ്ടാകില്ല; കോണ്‍ഗ്രസിന്റെ അധ്യായം അടഞ്ഞു: ഇ.പി.ജയരാജന്
Friday, October 17, 2025 4:31 PM IST
കണ്ണൂർ: കേരളത്തിൽ ഭരണമാറ്റമുണ്ടാകില്ലെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന്. തപസ് ചെയ്താലും കോണ്‍ഗ്രസ് തിരിച്ചുവരില്ല. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അധ്യായം അടഞ്ഞു കഴിഞ്ഞു.
ഷാഫി പറമ്പില്‍ എംപിയുടേത് അഹങ്കാരവും ധിക്കാരവുമായ പെരുമാറ്റമാണ്. കോണ്‍ഗ്രസ് നേതൃത്വം ഉപദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരാമ്പ്രയില്‍ കോണ്‍ഗ്രസിന്റെ ഉദ്ദേശം സംഘര്‍ഷം ഉണ്ടാക്കലായിരുന്നു. ലീഗിനെ ഏല്‍പ്പിച്ച് കലാപത്തിന് ശ്രമിച്ചു.
കോണ്‍ഗ്രസ് പ്രവർത്തകർ എത്തിയത് വടിയും ആയുധങ്ങളുമായിട്ടാണ്. എംപിയുടേത് അഭിനയമായിരുന്നു. ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തൊപ്പിയിടും. ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ലെന്നും ഇ.പി പറഞ്ഞു.