യുക്രെയ്ൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ പുട്ടിനുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നു ട്രംപ്
Friday, October 17, 2025 5:53 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബുഡാപെസ്റ്റിൽ താനും റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുട്ടിനും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് സംഭന്ധിച്ച് പുടിനുമായി ഫോണിൽ സംസാരിച്ചെന്ന് ട്രംപ് പറഞ്ഞു. തീയതി തീരുമാനിച്ചിട്ടില്ല.
യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയുമായി വൈറ്റ് ഹൗസിൽ ഇന്ന് കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചത്. യുഎസിൽനിന്നു കൂടുതൽ സൈനിക സഹായം തേടിയാണ് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചക്കെത്തുന്നത്.
യുഎസ് നിർമിത ടോമഹോക് മിസൈലുകൾ സെലൻസ്കി ട്രംപിനോട് ആവശ്യപ്പെടും. മിസൈലുകൾ യുക്രെയ്ന് നൽകുന്നതുമായി ബന്ധപ്പെട്ട് പുടിൻ ട്രംപുമായി സംസാരിച്ചതായി പുട്ടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂരി ഉഷകോവ് പറഞ്ഞു. മിസൈൽ നൽകിയാൽ ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധത്തിന് വലിയ തകരാർ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.