അനധികൃത സ്വത്ത് സന്പാദനം; പി.എസ്. പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി
Friday, October 17, 2025 12:35 AM IST
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി. പി.എസ്. പ്രശാന്തിന്റെ അനധികൃത സ്വത്ത് സന്പാദനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സൈതാലി കൈപ്പാടിയാണ് വിജിലൻസിൽ പരാതി നൽകിയത്. ദേവസ്വം പ്രസിഡന്റായതിന് ശേഷം പ്രശാന്ത് ആഡംബര വീടും സ്ഥലവും സ്വന്തമാക്കിയതിൽ അഴിമതിയുണ്ടെന്നാണ് പരാതി.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പി.എസ്. പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. താന്‍ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.