കൊല്ലത്ത് മന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പണിയില്ല; തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേറ്റിന്റെ ഭീഷണി
Friday, October 17, 2025 12:18 AM IST
കൊല്ലം: വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേറ്റിന്റെ ഭീഷണി സന്ദേശം. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ പങ്കെടുക്കുന്ന പരിപാടിയിൽ നിർബന്ധമായും തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുക്കണമെന്നാണ് ഭീഷണി.
മന്ത്രി പങ്കെടുക്കുന്ന വികസന സദസിൽ വരാത്തവർ നാളെ ജോലിക്ക് നിൽക്കണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറ ഈസ്റ്റ് വാർഡ് മേറ്റാണ് വാട്സാപ്പ് സന്ദേശം അയച്ചത്.
എല്ലാവരും ഒരുങ്ങി വരണമെന്നും ഫോട്ടോ എടുത്ത ശേഷം പരിപാടിക്ക് പോകണമെന്നുമാണ് സന്ദേശത്തിൽ വ്യക്തമാക്കുന്നു. വാർഡ് മെമ്പറുടെ നിർദേശമാണെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.