കൊ​ച്ചി: ആ​ലു​വ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ പ്ലം​ബ​ർ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു. ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ബാ​ബു (49) ആ​ണ് മ​രി​ച്ച​ത്.

യു​സി കോ​ളേ​ജി​ന​ടു​ത്തു​ള്ള വീ​ട്ടി​ൽ വ​ച്ച് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സെ​പ്റ്റി​ക് ടാ​ങ്കി​ലേ​ക്ക് ക​ണ​ക്ഷ​ൻ കൊ​ടു​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.