ഹരിപ്പാട്ട് മധ്യവയസ്കനെ കുത്തിയ സംഭവം; പ്രതി അറസ്റ്റിൽ
Thursday, October 16, 2025 4:35 PM IST
ആലപ്പുഴ: ഹരിപ്പാട്ട് മുറുക്കി തുപ്പിയതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ മധ്യവയസ്കനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ദിൽകുമാർ (52) എന്നയാളാണ് അറസ്റ്റിലായത്.
പന്തളം സ്വദേശി സജീവ് (54) എന്നയാളെ കുത്തിയ സംഭവത്തിലാണ് ദിൽകുമാർ പിടിയിലായത്.
സജീവ് വണ്ടാനം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പെരുകുളം റോഡിന് സമീപമാണ് സംഭവം നടന്നത്. ചോരയിൽ കുളിച്ച് കിടക്കുന്ന സജീവിനെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്.
വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, സജീവ് ചെരുപ്പ് കുത്തുന്ന ജോലി ചെയ്യുന്നയാളാണെന്നും പലരോടും വഴക്കിന് പോകാറുണ്ടെന്നും കണ്ടെത്തി.