രഞ്ജി ട്രോഫി: നിതീഷിന് അഞ്ചു വിക്കറ്റ്; മഹാരാഷ്ട്ര 239നു പുറത്ത്
Thursday, October 16, 2025 3:07 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ മഹാരാഷ്ട്രയുടെ ഒന്നാമിന്നിംഗ്സ് 239 റൺസിൽ അവസാനിച്ചു. മഴ വില്ലനായ രണ്ടാംദിനം ഏഴിന് 179 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച മഹാരാഷ്ട്രയ്ക്ക് 60 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ.
വെറും 49 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ എം.ഡി. നിതീഷാണ് മഹാരാഷ്ട്രയെ എറിഞ്ഞിട്ടത്. എൻ.പി. ബേസിൽ മൂന്നും ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.