നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
Thursday, October 16, 2025 12:29 PM IST
ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. നേരത്തെ ഹർജി നൽകിയ കെ.എ. പോൾ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നാണ് കേന്ദ്രം മറുപടി നൽകിയത്.
നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകൾ നടക്കുന്നതായും നിലവിൽ വധശിക്ഷയ്ക്ക് സ്റ്റേ നിലവിലുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെ കേസ് ജനുവരിയിലേക്ക് മാറ്റി.