ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്ക്ക്നേരെ ഷൂ എറിഞ്ഞ സംഭവം; രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി
Thursday, October 16, 2025 11:58 AM IST
ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ അഭിഭാഷകൻ രാകേഷ് കിഷോറിന് എതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി.
അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയാണ് അനുമതി നൽകിയത്. ദീപാവലിക്ക് ശേഷം കോടതി അലക്ഷ്യ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയം സ്വാഭാവികമായ അന്ത്യത്തിന് വിടുന്നതാണ് നല്ലത് എന്നാണ് കോടതിയുടെ നിരീക്ഷണം.
കോടതി നടപടി ആരംഭിച്ചാൽ ഇത്തരക്കാർക്ക് വീണ്ടും വാർത്ത പ്രാധാന്യം ലഭിക്കുക മാത്രമാണ് നടക്കുകയെന്നും സുപ്രീംകോടതി നിരീക്ഷണത്തിൽ വ്യക്തമാക്കി.