ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ദീ​പാ​വ​ലി​ക്ക് ഹ​രി​ത​പ​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി സു​പ്രീം​കോ​ട​തി. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ൽ ചി​ല ഉ​പാ​ധി​ക​ളോ​ടെ​യാ​ണു പ​ര​മോ​ന്ന​ത കോ​ട​തി താ​ര​ത​മ്യേ​ന കു​റ​ഞ്ഞ മ​ലി​നീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന ഹ​രി​ത​പ​ട​ക്ക​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 20നാ​ണ് ദീ​പാ​വ​ലി ആ​ഘോ​ഷം എ​ന്നി​രി​ക്കെ 18നും 21​നു​മി​ട​യ്ക്കു ത​ല​സ്ഥാ​ന​നി​വാ​സി​ക​ൾ​ക്ക് ഹ​രി​ത​പ​ട​ക്കം പൊ​ട്ടി​ക്കാ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

മേ​ൽ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് രാ​വി​ലെ ആ​റു മു​ത​ൽ ഏ​ഴു വ​രെ​യും രാ​ത്രി എ​ട്ടു മു​ത​ൽ പ​ത്തു വ​രെ​യു​മാ​ണ് പ​ട​ക്കം പൊ​ട്ടി​ക്കാ​നു​ള്ള അ​നു​മ​തി. ഓ​ണ്‍​ലൈ​ൻ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മ​ല്ലാ​ത്ത ഹ​രി​ത​പ​ട​ക്ക​ങ്ങ​ൾ ചി​ല തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ വി​ല്പ​ന​യു​ള്ളൂ.

ഇ​ത്ത​ര​ത്തി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന ഹ​രി​ത പ​ട​ക്ക​ങ്ങ​ൾ​ക്കെ​ല്ലാം പ​ച്ച ലോ​ഗോ​യും ക്യൂ​ആ​ർ കോ​ഡു​മു​ണ്ടാ​കും. പ്ര​ത്യേ​ക പ​ട്രോ​ളിം​ഗ് ടീ​മു​ക​ൾ ഹ​രി​ത പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ന്ന എ​ല്ലാ സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ക​യും പ​ട​ക്ക​ങ്ങ​ളി​ലെ ക്യൂ​ആ​ർ കോ​ഡു​ക​ൾ സ്കാ​ൻ ചെ​യ്ത് ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തു​യും ചെ​യ്യും.

സാ​ധാ​ര​ണ പ​ട​ക്ക​ങ്ങ​ളി​ൽ​നി​ന്ന് 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ വാ​യു​മ​ലി​നീ​ക​ര​ണം കു​റ​വു​ള്ള ഹ​രി​ത​പ​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ.​ഗ​വാ​യ്, ജ​സ്റ്റീ​സ് വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.