മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ബഹ്റിനിൽ പ്രവാസി സമ്മേളനത്തിൽ പങ്കെടുക്കും
Thursday, October 16, 2025 6:01 AM IST
തിരുവനന്തപുരം: ബഹ്റിൻ സന്ദർശനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രവാസി സമ്മേളനത്തിൽ പങ്കെടുക്കും. അടുത്ത ദിവസങ്ങളിൽ സൗദി സന്ദർശനം ആലോചിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇന്നുതന്നെ കൊച്ചിയിലേക്ക് തിരിക്കും.
സൗദിയിൽ പരിപാടികൾ സംഘടിപ്പിക്കുന്നത് പലസ്തീൻ അനുകൂല നിലപാടുള്ള സംഘട ആയതിനാലാണ് കേന്ദ്രത്തിൽനിന്നുള്ള സന്ദർശനാനുമതി വൈകുന്നതെന്നാണ് സൂചന. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
24ന് ഒമാനിലേക്കും 30ന് ഖത്തറിലേക്കും നവംബർ ഏഴിന് കുവൈത്തിലേക്കും സന്ദർശനത്തിനായി പോകും. നവംബർ എട്ടിന് യുഎഇ സന്ദർശിക്കും.