മഴ വില്ലനായി; വനിതാ ലോകകപ്പിലെ പാക്ക് - ഇംഗ്ലണ്ട് മത്സരം ഉപേക്ഷിച്ചു
Thursday, October 16, 2025 12:27 AM IST
കൊളംബോ: ഐസിസി വനിതാ ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം ദിനവും മഴ മത്സരം തടസപ്പെടുത്തി. ഇന്ന് നടന്ന ഇംഗ്ലണ്ട് - പാക്കിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചു.
മഴമൂലം വൈകിത്തുടങ്ങിയ കളി 31 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടാനെ കഴിഞ്ഞു.
മറുപടി ബാറ്റിംഗിൽ പാക്ക് വനിതകൾ 6.4 ഓവറിൽ വിക്കറ്റ് പോകാതെ 34 റൺസ് എന്ന നിലയിൽ കുതിക്കുമ്പോഴാണ് മഴ വീണ്ടും രസംകൊല്ലിയായത്. ഇതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.