കോ​ട്ട​യം: ഇ​ടി​മി​ന്ന​ലേ​റ്റ് സി​ഗ്‌​ന​ലി​നു തകരാർ സം​ഭ​വി​ച്ച​തി​നാ​ൽ കോ​ട്ട​യം - എ​റ​ണാ​കു​ളം പാ​ത​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15ന് ​വൈ​ക്കം റോ​ഡ് (ആ​പ്പാ​ഞ്ചി​റ) സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് ലൈ​നി​നാ​ണ് ഇ​ടി​മി​ന്ന​ലി​ൽ തകരാർ സം​ഭ​വി​ച്ച​ത്.

ഇ​തോ​ടെ ഹൈ​ദ​രാ​ബാ​ദ് - തി​രു​വ​ന​ന്ത​പു​രം ശ​ബ​രി സൂ​പ്പ​ർ എ​ക്‌​സ്പ്ര​സ് വൈ​ക്കം റോ​ഡി​ലും, എ​റ​ണാ​കു​ളം - കൊ​ല്ലം മെ​മു പി​റ​വം റോ​ഡ് (വെ​ള്ളൂ​ർ) സ്റ്റേ​ഷ​നി​ലും, മം​ഗ​ലാ​പു​രം - തി​രു​വ​ന​ന്ത​പു​രം പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് മു​ള​ന്തു​രു​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പി​ടി​ച്ചി​ട്ടു.

തു​ട​ർ​ന്ന് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വൈ​കു​ന്നേ​രം 3.40 ന് ​ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച ശേ​ഷം അധികൃതർ ലൈനിൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​നയും ന​ട​ത്തി.