അച്ഛനുമായി പിണങ്ങി; കായലിൽ ചാടിയ പത്താംക്ലാസുകാരിയെ രക്ഷപ്പെടുത്തി
Wednesday, October 15, 2025 5:31 AM IST
തിരുവനന്തപുരം: ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ പത്താംക്ലാസുകാരിയെ രക്ഷപ്പെടുത്തി. പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവർ പിന്നാലെ ചാടുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴക്കൂട്ടം പോലീസിൽ കുടുംബം പരാതി നൽകാനിരിക്കെയാണ് സംഭവം.
വിദ്യാർഥിനി അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.