തൃ​ശൂ​ര്‍: വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി​ക്ക് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ സ​ഹാ​യം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. അ​ണ്ട​ത്തോ​ട് ബീ​ച്ച് റോ​ഡി​ല്‍ കൊ​പ്പ​ര വീ​ട്ടി​ല്‍ മു​ജീ​ബ് റ​ഹ്മാ​ന്‍ (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​ട​ക്കേ​ക്കാ​ട് എ​സ്എ​ച്ച്ഒ എം.​കെ. ര​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് രാ​ത്രി മ​ന്ദ​ലാം​കു​ന്ന് സെ​ന്‍റ​റി​ൽ‌ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്കെ​തി​രേ വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു.

സം​ഭ​വ ശേ​ഷം പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ മ​ന്ദ​ലാം​കു​ന്ന് സ്വ​ദേ​ശി മ​ജീ​ദി​നെ ഒ​ളി​വി​ല്‍ പോ​കാ​ന്‍ ടി​ക്ക​റ്റ് എ​ടു​ത്ത് കൊ​ടു​ക്കു​ക​യും ക​ഴി​ഞ്ഞ ഏ​ഴാം തീ​യ്യ​തി ബാം​ഗ്ലൂ​ര്‍ വ​ഴി ഖ​ത്ത​റി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് കേ​സി​ലെ നാ​ലാം പ്ര​തി​യാ​ക്കി മു​ജീ​ബി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.