കൊ​ളം​ബോ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 258 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ ച​മാ​രി അ​ത്ത​പ​ട്ടു​വി​ന്‍റെ​യും നീ​ലാ​ക്ഷി ഡി ​സി​ൽ​വ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും വി​ഷ്മി ഗു​ണ​ര​ത്നെ​യു​ടെ​യും ഹ​സി​നി പെ​രേ​ര​യു​ടെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് ശ്രീ​ല​ങ്ക മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. 55 റ​ൺ​സെ​ടു​ത്ത നീ​ലാ​ക്ഷി ഡി ​സി​ൽ​വ​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ് സ്കോ​റ​ർ.

ച​മാ​രി അ​ത്ത​പ​ട്ടു 53 റ​ൺ​സും ഹ​സി​നി പെ​രേ​ര 44 റ​ൺ​സു​മെ​ടു​ത്തു. 42 റ​ൺ​സാ​ണ് വി​ഷ്മി ഗു​ണ​ര​ത്നെ സ്കോ​ർ ചെ​യ്ത​ത്.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി ഡി​വൈ​ൻ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ബ്രീ ​ലിം​ഗ് ര​ണ്ട് വി​ക്ക​റ്റും റോ​സ്മേ​രി മാ​യ​ർ ഒ​രു വി​ക്ക​റ്റു വീ​ഴ്ത്തി.