സൗഹൃദ മത്സരം: ബ്രസീലിനെ വീഴ്ത്തി ജപ്പാൻ
Tuesday, October 14, 2025 6:19 PM IST
ടോക്യോ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി ജപ്പാൻ. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജപ്പാൻ വിജയിച്ചത്.
ടകുമി മിനാമിനോ, കെയ്റ്റോ നകാമുറ, അയാസെ ഉയേഡ എന്നിവരാണ് ജപ്പാന് വേണ്ടി ഗോളുകൾ നേടിയത്. മിനാമിനോ 52-ാം മിനിറ്റിലും നകാമുറ 62-ാം മിനിറ്റിലും ഉയേഡ 71-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
പൗളോ ഹെന്റിക്കെയും ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. വിനീഷ്യസ് ജൂനിയർ, കാസമെറോ, ലൂക്കാസ് പക്വെറ്റ അടക്കമുള്ള സൂപ്പർ താരങ്ങൾ അടങ്ങുന്നതായിരുന്നു ബ്രസീലിന്റെ ഇലവൺ.