പാ​ല​ക്കാ​ട്: നെ​ന്മാ​റ​യി​ൽ കൊ​ല​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഇ​ര​ട്ട​ക്കൊ​ല ന​ട​ത്തി​യ പ്ര​തി ചെ​ന്താ​മ​ര​യു​ടെ ആ​ദ്യ കേ​സി​ൽ വി​ധി ഇ​ന്ന്. പോ​ത്തു​ണ്ടി സ​ജി​ത കൊ​ല​ക്കേ​സി​ൽ ആ​ണ് പാ​ല​ക്കാ​ട് നാ​ലാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യു​ക.

ആ​റ് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യു​ന്ന​ത്. 2019 ഓ​ഗ​സ്റ്റ് 31ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യി​രു​ന്ന സ​ജി​ത​യെ വീ​ട്ടി​ൽ ക​യ​റി ചെ​ന്താ​മ​ര എ​ന്ന ചെ​ന്താ​മ​രാ​ക്ഷ​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഭാ​ര്യ പി​ണ​ങ്ങി​പ്പോ​കാ​ൻ കാ​ര​ണ​ക്കാ​രി എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. തു​ട​ർ​ന്ന് ര​ക്തം പു​ര​ണ്ട കൊ​ടു​വാ​ൾ വീ​ട്ടി​ൽ വെ​ച്ച് നെ​ല്ലി​യാ​മ്പ​തി മ​ല​യി​ൽ ഒ​ളി​വി​ൽ പോ​യി. വി​ശ​ന്നു വ​ല​ഞ്ഞ​തോ​ടെ ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷം മ​ല​യി​റ​ങ്ങി​യ​തോ​ടെ​യാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്.