കാ​ർ​ഡി​ഫ്: 2026 ലെ ​ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ബെ​ൽ​ജി​യ​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വെ​യ്‌‌​ൽ​സി​നെ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ബെ​ൽ​ജി​യ​ത്തി​ന് വേ​ണ്ടി കെ​വി​ൻ ഡി​ബ്രു​യ്ന്‍ ര​ണ്ട് ഗോ​ളു​ക​ളും തോ​മ​സ് മ്യു​നി​റും ലി​യാ​ൻ​ഡ്രോ ട്രോ​സാ​ർ​ഡും ഓ​രോ ഗോ​ൾ വീ​തം നേ​ടി. വെ​യ്ൽ​സി​ന് വേ​ണ്ടി ജോ ​റൊ​ഡോ​ണും ന​ഥാ​ൻ ബ്രോ​ഡ്ഹെ​ഡും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ബെ​ൽ​ജി​യ​ത്തി​ന് 14 പോ​യി​ന്‍റാ​യി. യൂ​റോ​പ്പി​ൽ നി​ന്നു​ള്ള ടീ​മു​ക​ളു​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള ഗ്രൂ​പ്പ് ജെ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബെ​ൽ​ജി​യം.