തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ർ ആ​ന​ക്കോ​ട്ട​യി​ലെ കൊ​മ്പ​ൻ ഗു​രു​വാ​യൂ​ർ ഗോ​കു​ൽ (35) ച​രി​ഞ്ഞു. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് കൊ​മ്പ​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം ചു​ള്ളി​ക്ക​ൽ അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ എ.​എ​സ്. ര​ഘു​നാ​ഥ​ൻ 1994 ജ​നു​വ​രി ഒ​മ്പ​തി​ന് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ന​ട​യ്ക്കി​രു​ത്തി​യ ആ​ന​യാ​ണി​ത്. ‌‌ക​ഴി​ഞ്ഞ വ​ർ​ഷം കൊ​യി​ലാ​ണ്ടി​യി​ൽ വ​ച്ച് ഉ​ത്സ​വ​ത്തി​നി​ടെ മ​റ്റൊ​രാ​ന​യി​ൽ നി​ന്ന് ഗോ​കു​ലി​ന് കു​ത്തേ​റ്റി​രു​ന്നു.

പ​രി​ക്ക് ആ​ഴ​ത്തി​ലു​ള്ള​താ​യി​രു​ന്ന​തി​നാ​ൽ ഏ​റെ നാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് ആ​ന ക്ഷീ​ണി​ത​നാ​യി​രു​ന്നു. ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ൽ ഏ​റെ ആ​രാ​ധ​ക​രു​ള്ള ഗ​ജ​വീ​ര​നാ​യി​രു​ന്നു ഗു​രു​വാ​യൂ​ർ ഗോ​കു​ൽ.