കൊ​ച്ചി: തെ​രു​വു​നാ​യ ക​ടി​ച്ചെ​ടു​ത്ത മൂ​ന്ന് വ​യ​സു​കാ​രി നി​ഹാ​ര​യു​ടെ അ​റ്റു​പോ​യ ചെ​വി​യു​ടെ ഭാ​ഗം പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​യി​ലൂ​ടെ വ​ച്ചു​പി​ടി​പ്പി​ച്ചു.

ശ​സ്ത്ര​ക്രി​യ പൂ​ർ​ണ​മാ​യും വി​ജ​യി​ച്ചോ എ​ന്ന​ത് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ പ​റ​യാ​ൻ സാ​ധി​ക്കൂ​വെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​തെ​ന്ന് നി​ഹാ​ര​യു​ടെ പി​താ​വ് മി​റാ​ഷ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നീ​ണ്ടൂ​ർ രാ​മ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം മ​റ്റ് കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ ചെ​വി തെ​രു​വു​നാ​യ ക​ടി​ച്ച് പ​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​റ​വൂ​ർ ചി​റ്റാ​റ്റു​ക​ര നീ​ണ്ടൂ​ർ മേ​യ്ക്കാ​ട്ട് എം.​എ​സ്. മി​റാ​ഷി​ന്‍റെ​യും വി​നു മോ​ളു​ടേ​യും മ​ക​ൾ നി​ഹാ​ര​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്.