തെങ്ങിൽ നിന്ന് വീണ് റിട്ട.സ്കൂൾ അധ്യാപകൻ മരിച്ചു
Monday, October 13, 2025 12:16 PM IST
പാലക്കാട്: തെങ്ങിൽ നിന്ന് വീണ് റിട്ട.സ്കൂൾ അധ്യാപകൻ മരിച്ചു. പാലക്കാട് കല്ലടി ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകൻ കുമരംപുത്തൂർ ശ്രേയസ് വീട്ടിൽ എം.ആർ. ഭാസ്കരൻ നായരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഇദ്ദേഹം തേങ്ങയിടാനായി തെങ്ങിൽ കയറിയത്. ഒരു തെങ്ങിൽ നിന്ന് ഇറങ്ങി മറ്റൊന്നിലേക്ക് കയറുന്നതിനിടെ തലകറങ്ങി നീഴെ വീണുവെന്നാണ് വിവരം. ഈ സമയത്ത് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.