പോക്സോ കേസിൽ മദ്രസ അധ്യാപകൻ പോലീസ് പിടിയിൽ
Monday, October 13, 2025 6:51 AM IST
ബാലുശേരി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. കണ്ണൂർ സ്വദേശി ഫൈസലാണ് പിടിയിലായത്. ബാലുശേരി സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതി തന്റെ ഇരുചക്ര വാഹനത്തിൽ എത്തിയാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഇരുന്നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെൽ സഹായത്തോടെയുമാണ് പ്രതിയെ കണ്ടെത്തിയത്.
ബാലുശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ദിനേശിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ ഗ്രീഷ്മയുടെ നേതൃത്വത്തിൽ കുറ്റ്യാടി പത്തിരിപ്പറ്റയിൽ നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.