തീപിടിത്തത്തിനിടെ മോഷണം; പര്‍ദയിട്ട സ്ത്രീയെ പോലീസ് തെരയുന്നു
Sunday, October 12, 2025 9:41 PM IST
കണ്ണൂർ : തളിപ്പറന്പിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിനിടെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതായി പരാതി. തീപിടിച്ച കെട്ടിടത്തിന് സമീപത്തുള്ള നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു മോഷണം.
പർദ ധരിച്ച ഒരു സ്ത്രീ സാധനങ്ങൾ സഞ്ചിയിൽ എടുത്ത് വയ്ക്കുന്ന ദൃശ്യങ്ങൾ ഷോപ്പിലെ സിസിടിവിയിൽ നിന്നും ലഭിച്ചു. പതിനായിരം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി ഹൈപ്പര്‍മാര്‍ക്ക് ഉടമ നിസാർ നൽകിയ പരാതിയിൽ പറയുന്നു.
ആളുകളൾ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മോഷണം. മോഷണത്തിനു ശേഷം സ്ത്രീ ജനക്കൂട്ടത്തിനിടയിലൂടെ നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേസമയം തന്നെ കടയില്‍ മറ്റൊരു സ്ത്രീയും മോഷണം നടത്തി.
എന്നാല്‍ ഇവരെ പിടികൂടി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെ.വി.കോംപ്ലക്സില്‍ വന്‍ തീപിടിത്തമുണ്ടായത്.