വി​ശാ​ഖ​പ​ട്ട​ണം: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് 331 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 48.5 ഓ​വ​റി​ൽ 330 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

ഗം​ഭീ​ര തു​ട​ക്ക​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടേ​ത്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ സ്മൃ​തി - പ്ര​തി​ക സ​ഖ്യം 155 റ​ണ്‍​സ് ചേ​ര്‍​ത്തു. സ്മൃ​തി ആ​ക്ര​മി​ച്ച് ക​ളി​ച്ച​പ്പോ​ള്‍ പ്ര​തി​ക സൂ​ക്ഷ്മ​ത​യോ​ടെ ക​ളി​ച്ചു. 25-ാം ഓ​വ​റി​ല്‍ മാ​ത്ര​മാ​ണ് ഓ​സീ​സി​ന് കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കാ​ന്‍ സാ​ധി​ച്ച​ത്.

66 പ​ന്തി​ൽ 80 റ​ൺ​സെ​ടു​ത്ത സ്മൃ​തി മന്ദാ​​ന​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. 96 പ​ന്തു​ക​ൾ നേ​രി​ട്ട ഓ​പ്പ​ണ​ർ പ്ര​തി​ക റാ​വ​ൽ 75 റ​ൺ​സ് നേ​ടി. ഓ​സ്‌​ട്രേ​ലി​യ​ക്ക് വേ​ണ്ടി അ​ന്നാ​ബെ​ല്‍ സ​ത​ര്‍​ലാ​ന്‍റ് അ​ഞ്ചും സോ​ഫി മൊ​ളി​നെ​ക്‌​സ് മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.