പശ്ചിമബംഗാളിലെ കൂട്ടബലാത്സംഗം; വിവാദ പരാമർശവുമായി മമതാ ബാനർജി
Sunday, October 12, 2025 5:36 PM IST
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദ പരാമർശവുമായി മുഖ്യമന്ത്രി മമത ബാനർജി.
"പെൺകുട്ടി എന്തിനാണ് രാത്രി 12.30 ന് കോളജിൽ നിന്നും പുറത്തുപോയത്. രാത്രിയിൽ കോളജിൽ നിന്നും പുറത്ത് പോകാൻ പെൺകുട്ടികളെ അനുവദിക്കരുത്. സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അവർക്കുണ്ടെന്ന്'- മമത ബാനർജി പറഞ്ഞു.
അതേസമയം, സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിനിയാണ് പീഡനത്തിനിരയായത്.