കോൺഗ്രസുകാര്‍ സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല: മന്ത്രി ശിവൻകുട്ടി
Sunday, October 12, 2025 12:40 PM IST
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്കു നേരെയുണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച് മന്ത്രി വി. ശിവന്‍കുട്ടി. സമരങ്ങൾക്കിടയിൽ പരിക്കുകളേല്ക്കും, അത് പുതിയ സംഭവമല്ലെന്നും ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.
സമരം ചെയ്യുന്നവർ ഒരു കാര്യം കൂടി ചെയ്യട്ടെ. ഒരു കൂട്ട പൂവ് പോലീസുകാർക്ക് നൽകട്ടെ. കോൺഗ്രസ് സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി കേരളത്തിൽ വിലപ്പോവില്ല. വെല്ലുവിളിയെ പുച്ഛത്തോടെ കാണുകയാണ്. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പോലീസ് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.