ഡൽഹിയിലെ ക്ഷേത്രത്തിൽനിന്ന് 40 ലക്ഷം വിലവരുന്ന സ്വർണകലശം കവർന്നു
Sunday, October 12, 2025 3:34 AM IST
ന്യൂഡൽഹി: ഡൽഹിയിലെ ക്ഷേത്രത്തിൽ സ്വർണക്കവർച്ച. മോഷ്ടിച്ചത് 40 ലക്ഷം വിലവരുന്ന സ്വർണകലശം. വടക്കുകിഴക്കൻ ഡൽഹിയിലെ ജൈന ക്ഷേത്രത്തിൽ നിന്നാണ് സ്വർണകലശം മോഷ്ടിച്ചത്.
ക്ഷേത്രത്തിന്റെ മേൽക്കൂര പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്. 30 കിലോയോളം ഭാരമുള്ള ചെമ്പുപാത്രം ലക്ഷങ്ങൾ ചെലവിട്ട് സ്വർണം പൂശിയതാണ്. ഇതാണ് ഇളക്കിയെടുത്ത് കടന്നത്. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി നടന്ന സംഭവം ശനിയാഴ്ചയാണ് അറിയുന്നത്. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടക്കുകയാണെന്നു പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങൾ മുമ്പ് റെഡ് ഫോർട്ടിലെ ജൈനക്ഷേത്രത്തിൽ നിന്ന് ഒരു കോടിയിലേറെ വിലമതിക്കുന്ന വസ്തുക്കൾ മോഷണം പോയിരുന്നു.