മകന് ഇഡി നോട്ടീസ് ലഭിച്ച വിവരം മുഖ്യമന്ത്രി മറച്ചുവച്ചു: സണ്ണി ജോസഫ്
Saturday, October 11, 2025 10:35 PM IST
ദുബായ്: മകൻ വിവേക് കിരണിന് ഇഡി നോട്ടീസ് അയച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചുവച്ചെന്നും അദ്ദേഹം ഡല്‍ഹിയില്‍ പോയത് കേസുകള്‍ ഒതുക്കിത്തീര്‍ക്കാനാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
സമന്‍സിനെ തുടര്‍ന്ന് വിവേക് ഹാജരായോ, അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നീ വിവരങ്ങള്‍ ഇഡി വ്യക്തമാക്കണം. മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധം പരസ്യമായിരിക്കുകയാണ്. വിഷയത്തില്‍ ഇഡി നിലപാട് വ്യക്തമാക്കണം.
വിവേക് സമന്‍സ് ലംഘിച്ചോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. നിലവില്‍ അന്വേഷണം വഴിമുട്ടി നില്ക്കുന്ന അവസ്ഥയിലാണ്. കേസില്‍ ഇഡി എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കിയശേഷം തുടര്‍ സമരങ്ങളും നിയമനടപടികളും കോണ്‍ഗ്രസ് ശക്തമാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.