വമ്പൻ അട്ടിമറി: ടി20യിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് നമീബിയ
Saturday, October 11, 2025 9:10 PM IST
വിന്തോക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിൽ നമീബിയയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് നമീബിയ വിജയിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് നമീബിയ മറികടന്നത്. പുറത്താകാതെ 31 റൺസെടുത്ത വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീനാണ് നമീബിയയുടെ ടോപ്സ്കോറർ.
നായകൻ ജെറാർഡ് ഇറാസ്മസ് 21 റൺസും മാലൻ ക്രൂഗർ 18 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാൻഡ്രെ ബർഗറും ആൻഡൈൽ സിമെലെയ്നും രണ്ട് വിക്കറ്റ് വീതം എടുത്തു. ജെറാൾഡ് കോട്ട്സെയും ബിജോൺ ഫോർടുയ്നും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 134 റൺസെടുത്തത്. 31 റൺസെടുത്ത ജേസൺ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ.
റുബിൻ ഹെർമാൻ 23 റൺസും ലുവാൻ ഡ്രി പ്രിറ്റോറിയസ് 22 റൺസുമെടുത്തു. നബീയയ്ക്ക് വേണ്ടി ട്രംപെൽമാൻ മൂന്ന് വിക്കറ്റെത്തു. മാക്സ് ഹെയ്ൻഗോ രണ്ട് വിക്കറ്റും ജെറാർഡ് ഇറാസ്മസും ബെൻ ഷിക്കോകോംഗോയും സ്മിത്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.