മരുമകന്റെ ആക്രമണത്തിൽ അമ്മാവൻ മരിച്ചു
Saturday, October 11, 2025 8:15 AM IST
തിരുവനന്തപുരം: മരുമകന്റെ ആക്രമണത്തിൽ അമ്മാവൻ മരിച്ചു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് മരിച്ചത്.
സംഭവത്തിൽ മരുമകൻ രാജേഷിനെ പോലീസ് പിടികൂടി. നിരവധികേസുകളിൽ പ്രതിയാണ് രാജേഷ്. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.