ഷാഫി പറന്പിലിന് മർദനമേറ്റ സംഭവം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Saturday, October 11, 2025 12:46 AM IST
തിരുവനന്തപുരം: പേരാന്പ്രയിൽ യുഡിഫ് പ്രതിഷേധത്തിനിടെ ഷാഫി പറന്പിൽ എംപിക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
പോലീസും പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാനറുകൾ പ്രവർത്തകർ കീറിയെറിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് യുഡിഎഫ്-സിപിഎം പ്രതിഷേധത്തിനിടെ പോലീസ് ലാത്തിചാർജിൽ എംപിക്ക് പരിക്കേറ്റത്.
അതേസമയം, കണ്ണൂർ നഗരത്തിലും തലശേരിയിലും യൂത്ത് കോൺഗ്രസ് പ്രകടനം നടക്കുകയാണ്. നാദാപുരത്ത് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നാദാപുരം ടൗണിൽ പ്രവർത്തകർ സംസ്ഥാന പാത ഉപരോധിച്ചു.