ഗോ​ഹ​ട്ടി: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​നെ ന്യൂ​സി​ല​ൻ​ഡി​ന് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 100 റ​ൺ‌​സി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് വി​ജ​യി​ച്ച​ത്.

ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 228 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 127 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 34 റ​ൺ​സെ​ടു​ത്ത ഫ​ഹി​മ ഖാ​തു​നാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ടോ​പ് സ്കോ​റ​ർ. റ​ബേ​യ ഖാ​ൻ 25 റ​ൺ​സെ​ടു​ത്തു.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ലി​യ ട​ഹു​ഹു​വും ജെ​സ് കെ​റും മൂ​ന്ന് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. റോ​സ്മേ​രി മെ​യ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും അ​മേ​ലി​യ കെ​റും എ​ഡെ​ൻ കാ​ർ​സ​നും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 227 റ​ൺ​സെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ സോ​ഫി ഡി​വൈ​നി​ന്‍റെ​യും ബ്രൂ​ക്ക് ഹാ​ലി​ഡേ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്ക് ന്യൂ​സി​ല​ൻ​ഡ് എ​ത്തി​യ​ത്.

69 റ​ൺ​സെ​ടു​ത്ത ബ്രൂ​ക്ക് ഹാ​ലി​ഡേ​യാ​ണ് ന്യൂ​സി​ല​ൻ‌​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. അ​ഞ്ച് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹാ​ലി​ഡേ​യു​ടെ ഇ​ന്നിം​ഗ്സ്.

സോ​ഫി ഡി​വൈ​ൻ 63 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. സു​സി ബെ​യ്റ്റ്സ് 29 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി റ​ബേ​യ ഖാ​ൻ‌ മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. മ​റൂ​ഫ അ​ക്ത​ർ, ന​ഹി​ത അ​ക്ത​ർ, നി​ഷി​ത അ​ക്ത​ർ, ഫ​ഹി​മ ഖ​തൂ​ൻ‌ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ ന്യൂ​സി​ൻ​ഡി​ന് ര​ണ്ട് പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ന്യൂ​സി​ല​ൻ​ഡ്.