വനിതാ ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ
Friday, October 10, 2025 6:36 PM IST
ഗോഹട്ടി: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ. 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് ന്യൂസിലൻഡ് എടുത്തത്.
ക്യാപ്റ്റൻ സോഫി ഡിവൈനിന്റെയും ബ്രൂക്ക് ഹാലിഡേയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിലേക്ക് ന്യൂസിലൻഡ് എത്തിയത്. 69 റൺസെടുത്ത ബ്രൂക്ക് ഹാലിഡേയാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. അഞ്ച് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഹാലിഡേയുടെ ഇന്നിംഗ്സ്.
സോഫി ഡിവൈൻ 63 റൺസാണ് എടുത്തത്. സുസി ബെയ്റ്റ്സ് 29 റൺസാണ് സ്കോർ ചെയ്തത്. ബംഗ്ലാദേശിന് വേണ്ടി റബേയ ഖാൻ മൂന്ന് വിക്കറ്റ് എടുത്തു. മറൂഫ അക്തർ, നഹിത അക്തർ, നിഷിത അക്തർ, ഫഹിമ ഖതൂൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.