ന്യൂ​ഡ​ൽ​ഹി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ൽ. ഒ​ന്നാം ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ‌ 318 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ.

യ​ശ്വ​സി ജ​യ്സ്വാ​ളും ശു​ഭ്മാ​ൻ ഗി​ല്ലു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. കെ. ​എ​ൽ. രാ​ഹു​ലി​ന്‍റെ​യും സാ​യ് സു​ദ​ർ​ശ​ന്‍റെ​യും വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. ജ​യ്സ്വാ​ളി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും സാ​യ് സു​ദ​ർ​ശ​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച നി​ല​യി​ലെ​ത്തി​യ​ത്.

ക്രീ​സി​ലു​ള്ള ജ​യ്സ്വാ​ൾ 173 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ഇ​തു​വ​രെ 22 ബൗ​ണ്ട​റി​യും ജ​യ്സ്വാ​ൾ നേ​ടി​യി​ട്ടു​ണ്ട്. 87 റ​ൺ​സെ​ടു​ത്താ​ണ് സാ​യ് സു​ദ​ർ​ശ​ൻ പു​റ​ത്താ​യ​ത്. രാ​ഹു​ൽ 38 റ​ൺ​സും എ​ടു​ത്തു. ഗി​ൽ 20 റ​ൺ​സു​മാ​യി ക്രീ​സി​ലു​ണ്ട്.

വെ​സ്റ്റ് ഇ​ൻ‌​ഡീ​സി​ന് വേ​ണ്ടി ജോ​മെ​ൽ വാ​രി​ക്കാ​നാ​ണ് ര​ണ്ട് വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി​യ​ത്.