സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്; ട്രംപിന് നിരാശ
Friday, October 10, 2025 2:49 PM IST
സ്റ്റോക്ഹോം: 2025ലെ സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം.
വെനസ്വലയിലെ പ്രതിപക്ഷ നേതാവാണ് മചാഡോ. വെനസ്വലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്കാണ് മചാഡോ വഹിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാന നൊബേലിനായി ഏറെ വാദിച്ചെങ്കിലും നിരാശനായി.